അങ്കമാലി : അങ്കമാലി - മഞ്ഞപ്ര റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ വഴി പോകുന്ന ഭാരവാഹനങ്ങൾ തിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ തുറവൂർ കവലയിൽ ഇന്ന് രാവിലെ ഭാരവാഹനങ്ങൾ തടയും. റോഡ് നിർമ്മാണത്തിന്റെ വേഗത കൂട്ടണമെന്നും സി.പി.എം ആവശ്യപ്പെട്ടു.