തൃപ്പൂണിത്തുറ: സി.എ.ജി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസിനെതിരായ ആരോപണങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കും സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി. സ്റ്റാച്യു ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി എ.ബി. സാബു ഉദ്ഘാടനം ചെയ്തു. പി.സി. പോൾ അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ രാജു പി. നായർ, ഗീത സജീവ്, ബ്ലോക്ക് പ്രസിഡൻ്റ് സി.വിനോദ്, സി.എസ്. ബേബി, ഡി. അർജുനൻ തുടങ്ങിയവർ സംസാരിച്ചു.