binuraaj
ബിനു രാജ് കലാപീഠം

തൃപ്പൂണിത്തുറ: കോഴിക്കോട് ആർട്സ് വില്ലേജും,ആർ.കെ പൊറ്റശ്ശേരി ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയ പ്രശസ്ത ചിത്രകാരനും ശില്പിയും ആയ ആർ.കെ പൊറ്റശ്ശേരിയുടെ നാമധേയത്തിലുള്ള ചിത്രകലാ പുരസ്ക്കാരത്തിന് ബിനുരാജ് കലാപീഠം അർഹനായി. ചിത്രകാരനും ഡോക്യുമെന്ററി സംവിധായകനുമായ ബിനുരാജ് കലാപീഠം ഉദയംപേരൂർ സ്വദേശിയാണ്. പതിനായിരത്തി ഒന്ന് രൂപയും ശിൽപവും അടങ്ങുന്ന പുരസ്കാരം മാർച്ചിൽ കോഴിക്കോട് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.