ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും ചാലയ്ക്കൽ ശാഖയുടേയും ഡോ. ടോണി ഫെർണാണ്ടസ് കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യചികിത്സാക്യാമ്പ് യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ഡി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് എൻ.ഐ. രവിന്ദ്രൻ, ഡോ. നുസ്രത്ത്, ജോബി ജോസ്, സുനിൽകുമാർ സുനിൽഘോഷ്, സജീവ് എന്നിവർ സംസാരിച്ചു.