ആലുവ: കുന്നത്തേരി അയ്യപ്പസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ആരംഭിച്ചു. ഇന്ന് രാവിലെ ഗണപതിഹോമം, നാരായണീയ പാരായണം, വൈകിട്ട് പ്രഭാഷണം, ഭജൻസ് എന്നിവ നടക്കും. നാളെ രാവിലെ പതിവുപൂജ. ചടങ്ങുകളെത്തുടർന്ന് അയ്യപ്പഗീത പാരായണം, വൈകിട്ട് വിദ്യാഗോപാല മന്ത്രാർച്ചന, തുടർന്ന് നൃത്തനൃത്യങ്ങൾ, പ്രസാദഊട്ട്. 26ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം തുടർന്ന് മഹാകലശാഭിഷേകം, ഉത്രട്ടാതിസദ്യ എന്നിവ നടക്കും.