പെരുമ്പാവൂർ: തമിഴ്‌നാട് അവിനാശിയിൽ ഉണ്ടായ ദുരന്തം16വർഷം മുമ്പ് തൃശൂർ തൃത്തല്ലൂരിലുണ്ടായ ഞെട്ടിക്കുന്ന അപകടത്തിന്റെ ഒാർമ്മകൾ തി​രി​ച്ചു കൊണ്ട് വരുന്നു . 2004 ഫെബ്രുവരിനാലി​ന് പുലർച്ചെ മാനന്തവാടിയിൽ നിന്നും ഇടുക്കിയിലേക്ക് പോയചെറിയാൻ മോട്ടോഴ്സ് എന്ന നൈറ്റ് സർവീസ് ബസിലേക്ക് തൃശൂർ ജില്ലയിൽ ചേറ്റുവയ്ക്കും വാടാനപ്പിള്ളിക്കും ഇടയിൽ തൃത്തല്ലൂരിൽവെച്ച് എതി​രെ വന്നലോറിയിലെ കൂറ്റൻ തടികൾ ഇടിച്ച് കയറുകയായിരുന്നു .സൈഡ് സീറ്റിൽ ഇരുന്നഒമ്പത് പേരാണ് അപകടത്തിൽ ചിന്നി ചിതറിയത്. . കഷ്ടി​ച്ച് അപകടത്തി​ൽ നി​ന്ന് രക്ഷപ്പെട്ട യാത്രക്കാരൻ ഓർക്കുന്നു.

അന്ന് വയനാട് തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് വൈപ്പിനിലെ ഭാര്യാവീട്ടിലേക്ക് തിരിക്കാൻകോഴിക്കോട് ട്രാൻസ്‌പോർട്ട് സ്റ്റാൻഡിന് പുറത്ത് നിന്ന് കൊടുങ്ങല്ലൂർ പറവൂർ വഴി പോകുന്നഈ ബസി​ൽ കയറുകയായിരുന്നു
ഏറ്റവും പിറകിലെ മൂന്ന് പേർക്കിരിക്കാവുന്ന മുൻ സീറ്റിൽ ഒരുയുവാവ് മാത്രമെ ഉണ്ടായിരുന്നുള്ളു. ജനലിന് അരികത്തുള്ള സീറ്റ് തന്നെ പിടിച്ചു. ബസ് ഗുരുവായൂർ പടിഞ്ഞാറെ നടയിൽ എത്തിയപ്പോൾ 10 മിനിറ്റ് സമയമുണ്ടെന്ന് കണ്ടക്ടർ പറഞ്ഞു. പുറത്തിറങ്ങി പടിഞ്ഞാറെ നടയിൽ ക്ഷേത്ര വാതിലിന് നേരെ മെയിൻ റോഡിൽ പൈപ്പ് വേലിയിട്ടഭാഗത്ത് നിന്ന് തൊഴുതു .തി​രി​ച്ച് ചെന്നപ്പോൾ ജനലി​നടുത്തുള്ള സീറ്റി​ൽ യുവാവ് ഇരി​ക്കുന്നു. ഇഷ്ടപ്പെട്ടി​ല്ലെങ്കി​ലും ഒന്നും മി​ണ്ടി​യി​ല്ല.

ഗുരുവായൂർ നിന്നും ബസ് അതി​വേഗത്തി​ൽ നീങ്ങി​ .10 മിനിറ്റ് കഴിഞ്ഞു കാണും.ഉഗ്രശബ്ദം. കൂട്ടനി​ലവി​ളി​. എതിരെ തേക്ക് തടിയുമായി വന്ന ലോറിയിൽ നിന്നും തള്ളി മുന്നിലേക്ക് നിന്ന മരംബസി​ലേക്ക് ഇടി​ച്ചു കയറി​. അടുത്ത സീറ്റി​ലി​രുന്ന യുവാവി​നെ നോക്കാൻ വയ്യ.അയാൾ ഉൾപ്പെടെ ഒമ്പത് പേർ ദാരുണമായി​ മരിച്ചു.ദുരന്തംതന്നി​ൽ നി​ന്ന് വഴി​മാറിയെങ്കി​ലും ആ മാനസി​കാഘാതത്തി​ൽ നി​ന്നും ഇന്നും മോചനമി​ല്ല.