കൊച്ചി: മൂക്കിന്റെ വൈരൂപ്യം മാറ്റി മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്ന കോസ്‌മറ്റിക് റൈനോപ്ളാസ്റ്റി ശില്പശാലയും സെമിനാറും എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ

എം.ബി.ആർ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി നളിനി രാജപ്പൻ ഉദ്ഘാടനം ചെയ്തു. ലണ്ടനിലെ പ്രശസ്ത റൈനോപ്ളാസ്റ്റി ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ.എൻ.എ. നാസർ, ഡോ.കെ.ആർ. രാജപ്പൻ, ഡോ.ആർ. ജയകുമാർ, ഡോ.എം. ശെന്തിൽകുമാർ എന്നിവർ പ്രസംഗിച്ചു.