ആലുവ: സ്റ്റാലിയൻസ് കിഡ്‌സ് ഫെസ്റ്റ് ആലുവ എഫ്.ബി.ഒ.എ ഹാളിൽ ഇന്നാരംഭിക്കും. കളറിംഗ്, പിക്കിംഗ് ദി സ്വീറ്റ്‌സ്, മ്യൂസിക്കൽ ചെയർ, ടേക്കിംഗ് ദി ടെയിൽ എന്നീ മത്സരങ്ങൾ ആദ്യദിവസം നടക്കും. നാളെ കഥ പറയൽ, പ്രസംഗം, ബുധനാഴ്ച ആക്ഷൻ സോംഗ് എന്നീ മത്സരങ്ങൾ നടക്കും. ഓർമ്മ പരിശോധന, ലളിതഗാനം, സിനിമാറ്റിക്, നാടോടി നൃത്ത മത്സരങ്ങൾ, കുട്ടികൾക്കായി ശിശു സൗന്ദര്യ മത്സരം എന്നിവയും നടക്കും. ഫോൺ: 8547077353.