പെരുമ്പാവൂർ: പ്രാദേശിക ലേഖകനായ ജബ്ബാർ വാത്തേലിയെ നിരവധി കേസുകളിലെ പ്രതി മർദ്ദിച്ചവശനാക്കി. തലയ്ക്കും കവിളിനും പരിക്കേറ്റ ജബ്ബാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് മുനീർ എന്നയാളെ പൊലീസ് തിരയുന്നു. ശനിയാഴ്ച്ച രാത്രി ഏഴരയോടെ നെടുന്തോട് ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. ജബ്ബാറിന്റെ മൊബൈൽഷോപ്പിൽ പണം നൽകാനുള്ളതുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. . പെരുമ്പാവൂർ പ്രസ് ക്ളബ്ബ് ജോ. സെക്രട്ടറിയും കേരളാ ജേർണലിസ്റ്റ് കുന്നത്തുനാട് താലൂക്ക് ട്രഷററുമാണ് ജബ്ബാർ വാത്തേലി. സംഭവത്തിൽ പെരുമ്പാവൂർ പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. കേരളാ ജേർണലിസ്റ്റ് യൂണിയനും പ്രതിഷേധിച്ചു.