നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച കലാകായിക ഉത്സവം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ഏലിയാസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലത ഗംഗാധരൻ, പഞ്ചായത്ത് മെമ്പർമാരായ മനോജ് പി മൈലൻ, കെ.എം. അബ്ദുൾഖാദർ, രമണി മോഹൻ, പി.എൻ. സിന്ധു, ഐ.സി.ഡി.എസ് സൂപ്പർവൈസർ സൂസൻ പോൾ എന്നിവർ സംസാരിച്ചു.