murali
പെരുമ്പാവൂർ പ്രഗതി അക്കാഡമിയിലെ അടൽ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നിർവഹിക്കുന്നു. എൽദോസ് കുന്നപ്പള്ളി എം.എൽ.എ, ഡോ. ഇന്ദിരാ രാജൻ, സുചിത്ര ഷൈജിന്ത്, ഇ. രാമൻകുട്ടി, വി.എ. ഷംസുദ്ദീൻ എന്നിവർ സമീപം.

പെരുമ്പാവൂർ: പ്രഗതി അക്കാഡമിയിലെ അടൽ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നിർവഹിച്ചു. എൽദോസ് കുന്നപ്പള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

വിക്രം സാരാഭായ് സയൻസ് ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സയൻസ് പ്രമോഷൻ ഓറിയന്റൽ ടെസ്റ്റിൽ ദേശീയതലത്തിൽ റാങ്ക് നേടിയ പ്രഗതിയിലെ 28 വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ മാനേജിംഗ് ഡയറക്ടർ ഡോ. ഇന്ദിരാരാജൻ, പ്രിൻസിപ്പിൽ സുചിത്ര ഷൈജിന്ത്, ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി, പി.ടി.എ പ്രസിഡന്റ് വി.എ. ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.