കൂത്താട്ടുകുളം: ഗവ.യു.പി സ്കൂൾ കുട്ടികളുടെ ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളുടെ നേർക്കാഴ്ച പഠനോത്സവം 2020 ശ്രദ്ധേയമായി. ടൗൺ ഹാളിൽ ഒരുക്കിയ വിദ്യാഭ്യാസ പ്രദർശനവും വിവിധ മികവ് അവതരണങ്ങളും അടുത്തറിയാൻ നൂറു കണക്കിന് രക്ഷിതാക്കളും നാട്ടുകാരും ഒത്തുകൂടി.ചടങ്ങ് നഗരസഭ ചെയർമാൻ റോയി എബ്രാഹം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്നു. വൈസ് ചെയർപേഴ്സൺ വിജയ ശിവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ സി.വി.ബേബി,സി.എൻ.പ്രഭകുമാർ,
കൗൺസിലർമാരായ പി.സി.ജോസ്, ലിനു മാത്യു, പ്രിൻസ് പോൾ ജോൺ, എൽ.വസുമതി അമ്മ, നളിനി ബാലകൃഷ്ണൻ, ഫെബീഷ് ജോർജ്, എം.എം അശോകൻ, എ.എസ്.രാജൻ,
ജിനാമ്മ സിബി, കവി സുകുമാരൻ കൂത്താട്ടുകുളം,
ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, കെ.വി.ബാലചന്ദ്രൻ ,സി.പി.രാജശേഖരൻ,ജെസി ജോൺ, ടി.വി. മായ, മനോജ് നാരായണൻ, ഹണി റെജി, പ്രോഗ്രാം കൺവീനർ കെ ഗോപിക, സ്കൂൾ ലീഡർ ആരോമൽ സനിൽ തുടങ്ങിയവർ സംസാരിച്ചു.