അങ്കമാലി: അങ്കമാലി വേങ്ങൂരിൽ വീട് കുത്തിത്തുറന്ന് 40 പവൻ കവർച്ച നടത്തിയ കേസിന്റെ അന്വേഷണത്തിനായി ആലുവ ഡിവൈ.എസ്.പി വേണുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്യേഷണസംഘം രൂപീകരിച്ച് അന്വേഷണം ശക്തമാക്കി.
വെള്ളിയാഴ്ച രാത്രിയിലാണ് കവർച്ച നടന്നത്. വിശ്വജ്യോതി സ്ക്കൂളിിന് എതിർവശത്ത് താമസിക്കുന്ന പുതുവൽ കണ്ടത്തിൽ തിലകനും കുടുംബവും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങിവന്നപ്പോഴാാണ് വീട്ടിൽനിന്ന് നാൽപ്പത് പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയത് കണ്ടെത്തിയത്.
സി.സി.ടി വി യിൽ വീടിന് മുന്നിൽ കറുത്ത കാറ് കിടക്കുന്ന ദൃശ്യവും ഒരാൾ ഫോണിൽ സംസാരിക്കുന്ന അവൃക്തമായ ദൃശ്യവും പതിഞ്ഞിട്ടുണ്ട്.