കോലഞ്ചേരി: വലമ്പൂർ അയ്യനത്തുകാവിൽ തിരുവുത്സവം ഇന്ന് മുതൽ 26 വരെ നടക്കും. ഇന്ന് വൈകിട്ട് 7ന് ചാക്യാർകൂത്ത്, രാത്രി 8ന് പിന്നൽ തിരുവാതിരകളി, നൃത്തനൃത്തങ്ങൾ. നാളെ വൈകിട്ട് 4ന് പ്രാസാദശുദ്ധി, അസ്ത്ര കലശപൂജ, വാസ്തുഹോമം, രാത്രി 7ന് തിരുവാതിരകളി, 8ന് നൃത്തങ്ങൾ, ബുധനാഴ്ച രാവിലെ 7.30ന് നവകം, പഞ്ചഗവ്യം, തുടർന്ന് പ്രസാദഊട്ട്, വൈകിട്ട് 6.30ന് പഞ്ചവാദ്യം, രാത്രി 8.30ന് താലപ്പൊലി, അത്താണിക്കവലയിൽ നിന്ന് രാത്രി11.30ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും.