പറവൂർ : പൊലീസ് ആസ്ഥാനത്ത് നിന്ന് തോക്ക് കളും വെടിയുണ്ടകളും കാണാതായ സംഭവവും മറ്റും എൻ.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രകടത്തിനു ശേഷം നടന്ന പ്രതിഷേധ യോഗം കരുമാല്ലൂർ മണ്ഡലം പ്രസിഡന്റ് എ.എം. അലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.ഐ. കരീം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ ബാബു, ബ്ലോക്ക് സെക്രട്ടറിമാരായ പി.എ. സക്കീർ, റഷീദ് കൊടിയൻ, വി.വി. മജീദ്, എ.എ. നസീർ, ബിന്ദു ഗോപി, സി എസ്. സുനീർ തുടങ്ങിയവർ സംസാരിച്ചു.