കിഴക്കമ്പലം : ഊരക്കാട് സർക്കാർ യു.പി. സ്‌കൂളിന്റെ 109ാം വാർഷികവും വിരമിക്കുന്ന പ്രധാനാദ്ധ്യാപിക പി.വി മോളി, അദ്ധ്യാപകൻ എം.കെ. സുരേന്ദ്രൻ എന്നിവർക്കുള്ള യാത്രഅയപ്പും ബുധനാഴ്ച നടക്കും. സമ്മേളനം വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചഗുസ്തി ലോക ചാമ്പ്യൻ ജോബി മാത്യു മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി ഉപഹാരം സമർപ്പി​ക്കും.