കോലഞ്ചേരി: മീനിന് വറുതി, വില വാനോളമുയർന്നു. മലയാളിയുടെ ഇഷ്ട മീനിലൊന്നായ ചാള കണി കാണാനില്ല.ഉള്ളതിന് വില ഡബിൾ സെഞ്ച്വറിയടിച്ചു. കടലിൽ മത്സ്യലഭ്യതയില്ലാതായതോടെയാണ് വിപണിയിൽ വൻ മത്സ്യക്ഷാമം നേരിടുന്നത്. തീരത്തോട് ചേർന്ന് മത്സ്യബന്ധനം നടത്തുന്ന നീട്ടുവലക്കാർക്ക് വല്ലപ്പോഴും ലഭിക്കുന്ന ചെറിയ ചാളയുടെ വില കിലോവിനു 160 മുതൽ 200 രൂപ വരെയാണ്. തീരെ ചെറിയ മാന്തലിന് വില 140 മുതൽ 160 വരെ.ചൂണ്ട വള്ളങ്ങൾക്ക് ലഭിക്കുന്ന മീൻ മാത്രമാണ് വിപണിയിലെത്തുന്നത്. ചൂണ്ടക്കാർക്ക് വളരെ കുറഞ്ഞ തോതിൽ ലഭിക്കുന്ന കേരക്ക് 340 ആണ് ഇന്നലെ വില. കിളി മീൻ 160, അയല 200 എന്നിങ്ങനെ എല്ലാ മീനും വിലക്കുതിപ്പിലാണ്. കടൽ മീൻ കിട്ടാതായതോടെ പുഴമീനിനും വില കയറി കരിമീനിന് വലുപ്പമനുസരിച്ച് 400 രൂപ മുതൽ 850 രൂപ വരെയാണ് വില. തിലോപ്പിയ 200 മുതൽ 300 രൂപവരെ വാങ്ങുന്നുണ്ട്.
കോലഞ്ചേരിയിലും,പട്ടിമറ്റത്തുമുള്ള മീൻ വില്പന സ്റ്റാളുകൾ അടച്ചു.
മത്സ്യബന്ധന ബോട്ടുകൾ കടലിൽ മത്സ്യബന്ധനത്തിന് പോകാതായി.
ചെറിയ ചാളയുടെ വില കിലോയ്ക്ക് 160 മുതൽ 200 രൂപവരെ