കിഴക്കമ്പലം: പാടത്തിക്കര പിണർ മുണ്ട ഭാഗത്ത് പെരിയാർവാലി സബ് കനാലിലൂടെ വെള്ളം തുറന്നു വിടുമ്പോൾ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ മൂലം ജനങ്ങൾ ദുരിതത്തിൽ.

പിണർ മുണ്ടയിലെ പ്രധാന കവലകളിൽ ഒന്നായ മഹാത്മ ജംഗ്ഷനിലാണ് ഈ അവസ്ഥ . 25 ലധികം കുടുംബങ്ങളുടെ ഏക ആശ്രയമായ കനാൽ ബണ്ട് റോഡിലൂടെയാണ് വിദ്യാർത്ഥികളടക്കം നിരവധി കാൽനട യാത്രക്കാരും ദിനം പ്രതി സഞ്ചരിക്കുന്നത്.കനാൽ വെള്ളം തുറന്നു വിടുന്ന സമയത്ത് വെള്ളത്തിലൂടെ ഒഴുകി എത്തുന്ന മൃഗങ്ങളുടെഅവശിഷ്ടങ്ങൾഇവി​ടയാണ് വാരി കൂട്ടുന്നത് അതുമൂലം ആഴ്ചകളോളം ദുർഗന്ധം സഹിച്ചാണ് ആളുകൾകഴിയുന്നത് . കനാൽ വൃത്തിയാക്കുന്ന വേളയിൽ ഉണ്ടാകുന്ന മണ്ണും ഈ വഴിയിൽ തന്നെയാണ് നിക്ഷേപിക്കുന്നത്.