കൊച്ചി: ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ ദത്തെടുത്ത മാതാപിതാക്കളുടെയും കുട്ടികളുടെയും കുടുംബസംഗമം രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസിൽ സംഘടിപ്പിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം ഡോ. എം. പി. ആന്റണി ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ദത്തെടുത്ത മാതാപിതാക്കൾ അനുഭവങ്ങൾ പങ്കുവച്ചു. കൂടാതെ കുട്ടികളുടെ കലാപരിപാടികളും കുട്ടികൾക്കായി സംഘടിപ്പിച്ച പ്രത്യേക പരിപാടികളും കുടുംബസംഗമത്തിന്റെ ഭാഗമായി നടന്നു. ഉദ്ഘാടന ചടങ്ങിനുശേഷം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സൈലേഷ്യ ജി. പേരന്റിംഗ് എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ.ബി.സൈന അദ്ധ്യക്ഷത വഹിച്ചു.