തൃപ്പൂണിത്തുറ: ഉറങ്ങാൻ കിടക്കുമ്പോൾ തലയിൽ പാമ്പുകടിയേറ്റ വീട്ടമ്മ മരിച്ചു. പൂത്തോട്ട പുന്നയ്ക്കാ വെളിക്കു സമീപം നമ്പ്യാർകുളങ്ങരയിൽ കൊച്ചു കുട്ടിയുടെ ഭാര്യ സെലീനയാണ് (65)മരണമടഞ്ഞത്.ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. രോഗബാധിതനായ ഭർത്താവിന്റെ കട്ടിലിന് സമീപം നിലത്ത് പായ വിരിച്ചാണ് കിടന്നത്.തലയിൽഎന്തോ കടിച്ചതു പോലെ തോന്നിയപ്പോൾ അടുത്ത മുറിയിലുണ്ടായിരുന്ന മകളെ വിളിച്ചു. പാമ്പ് മുറിയുടെ മൂലയിലേയ്ക്ക് ഇഴഞ്ഞു പോകുന്നത് മകൾ കണ്ടു. കരച്ചിൽ കേട്ടെത്തിയ അയൽവാസികൾ സെലീനയെ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു കുളത്തിന്റെ അരികിലുള്ളവീടിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല.പാളികളില്ലാത്തജനാലയിലൂടെ പാമ്പ് വീടിനകത്ത് കടന്നതാകാമെന്ന് കരുതുന്നു. .സമീപവാസികൾ വീടിനകമാകെ തിരഞ്ഞെങ്കിലുംപാമ്പിനെ കണ്ടെത്താനായില്ല. വീട് സിമന്റ് തേച്ചിട്ടില്ല സമീപത്തെ കുളം പായൽ നിറഞ്ഞ നിലയിലാണ് .വില്ലേജ് മാനായിരുന്നകൊച്ചു കുട്ടി വാർദ്ധക്യ സഹജമായരോഗങ്ങൾ മൂലം അവശനിലയിലാണ് .മകൾ:സീജ മരുമകൻ :തങ്കച്ചൻ