school
പട്ടിമ​റ്റം ജമാഅത്ത് യു പി സ്‌കൂളിലെ സിൽവർ ജൂബിലി ആഘോഷങ്ങൾ എറണാകുളം ജില്ലാ മുൻ കളക്ടറും കൊച്ചിൻ പോർട്ട് ട്രസ്​റ്റ് ചെയർമാനുമായ ഡോക്ടർ എം ബീന ഉദ്ഘാടനം നിർവ്വഹിക്കുന്നു

കിഴക്കമ്പലം : പട്ടിമ​റ്റം ജമാഅത്ത് യു .പി സ്‌കൂളിലെ സിൽവർ ജൂബിലി ആഘോഷങ്ങൾ എറണാകുളം ജില്ലാ മുൻ കളക്ടറും കൊച്ചിൻ പോർട്ട് ട്രസ്​റ്റ് ചെയർമാനുമായ ഡോക്ടർ എം .ബീന ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ ഹനീഫ കുഴുപ്പിള്ളി അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് ഇമാം അബ്ദുസത്താർ ബാഖവി, സിനി ആർട്ടിസ്​റ്റ് ഷിയാസ് കരിം എന്നിവർ മുഖ്യാതിഥികളായിരുന്നു. എ.പി കുഞ്ഞുമുഹമ്മദ്, കെ.വി അബ്ദുൽ ലത്തീഫ്, കെ.എം വീരാകുട്ടി, പി.എം അലി, സി.എം ഷംനാജ്, കെ.എം സാബു, പഞ്ചായത്തംഗങ്ങളായ ശ്യാമള സുരേഷ്, വാഹിദ മുഹമ്മദ്, കെ.എം സലിം, പിടിഎ പ്രസിഡന്റ് നജീബ് മൗലവി, ഗീത ജയൻ, ഹെഡ്മാസ്​റ്റർ പി.എച്ച് മുഹമ്മദ് കുഞ്ഞ്, പി.എ ഐഷു കുഞ്ഞ്. തുടങ്ങിയവർ പ്രസംഗിച്ചു