കൊച്ചി: ബംഗളുരൂ സോമനഹള്ളി നാരായണ ഗുരുകുലത്തിലെ 68-ാമത് വാർഷിക ഗുരുപൂജയും നടരാജ ഗുരുവിന്റെ 125 -ാമത് ജന്മവാർഷിക ആഘോഷവും നാരായണ ഗുരുകുല അദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദിന്റെ സാന്നിദ്ധ്യത്തിൽ നടന്നു. ഡോ. മഹാദേവ് പ്രഭാഷണം നടത്തി. സംഗീതവിദ്വാൻ ദേവ റെഡ്ഢിയുടെ സംഗീതക്കച്ചേരിയുമുണ്ടായിരുന്നു. സ്വാമിനി ചൈതന്യമയി, സ്വാമി ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.