tks
നവീകരിച്ച ടി.കെ.ഷൺമാതുരൻറോഡ് ഉദ്ഘാടനം എം.സ്വരാജ് എം.എൽ.എ.നിർവ്വഹിക്കുന്നു..

മരട്:എം.എൽ.എ.യുടെ ഒന്നരകോടിരൂപയുടെ വികസനഫണ്ടുപയോഗിച്ച് നവീകരിച്ച

മരട് ടി.കെ.ഷൺമാതുരൻറോഡിന്റെ ഉദ്ഘാടനം എം.സ്വരാജ് എം.എൽ.എ.നിർവ്വഹിച്ചു.വർഷങ്ങളായിവെള്ളക്കെട്ടിൽകഴിഞ്ഞിരുന്നറോഡിലെ കാനയും,സ്ളാബും പുതുക്കി നിർമ്മിച്ച് ടാറിഗ് പൂർത്തിയാക്കിയാണ് സഞ്ചാരസൗകര്യം വർദ്ധിപ്പിച്ചത്.മരട് നഗരസഭയിലെ 18,19,20 വാർഡുകളിലൂടെ കടന്നുപോകുന്നതാണ് ടി.കെ.ഷൺമാതുരൻറോഡ്.

കാളാത്രസ്കൂൾ ജംഗ്ഷനിൽ നാട്ടുകാർക്കും വാഹനയാത്രക്കാർക്കും ഏറെക്കാലമായി പേടിസ്വപ്നമായിരുന്ന ട്രാൻസ്ഫോർമർമാറ്റി സ്ഥാപിച്ചിട്ടുണ്ട്.

മരട് നഗരസഭആക്റ്റിംഗ് ചെയർമാൻ ബോബൻനെടുംപറമ്പിൽഅദ്ധ്യക്ഷതവഹിച്ചു.

റോഡ് വികസനത്തിന് സ്കൂളിന്റെ സ്ഥലംവിട്ടുനൽകിയ എസ്.ഡി.വി.എൽ.പി.സ്കൂൾമാനേജർ ചിറ്റയിൽരാമചന്ദ്രനേയുംടി.കെ.ജംഗ്ഷനിലെവളവ് നികത്താൻസ്ഥലംവിട്ടുതന്ന തെക്കെചൂരക്കാട് ടി.എ.എസ്.ബാജിയേയുംചടങ്ങിൽ എം.എൽ.എ.ആദരിച്ചു.പ്രതിപക്ഷനേതാവ് കെ.എ.ദേവസി,വാർഡ്മെമ്പർ എം.പി.സുനിൽകുമാർ,ദിഷപ്രതാപൻ,സ്വമിനസുജിത്,പി.കെ.രാജു,തുടങ്ങിയവർപ്രസംഗിച്ചു..