sndp-parumbadanna-
പെരുമ്പടന്ന എസ്.എൻ.ഡി.പി ശാഖയുടെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും അണ്ടിശേരി ഭഗവതി ക്ഷേത്രത്തിൽ പ്രദക്ഷിണവീഥി സമർപ്പണവും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കുന്നു.

# ക്ഷേത്രത്തിലെ പ്രദക്ഷിണവീഥി സമർപ്പിച്ചു

പറവൂർ : പെരുമ്പടന്ന എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ശാഖയുടെ അണ്ടിശേരി ഭഗവതി ക്ഷേത്രത്തിൽ നിർമ്മിച്ച പ്രദക്ഷിണവീഥിയുടെ സമർപ്പണവും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിച്ചു. പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ സെക്രട്ടറി ഹരി വിജയൻ, വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, യൂണിയൻ കൗൺസിലർ ഡി. പ്രസന്നകുമാർ, ശാഖാ പ്രസിഡന്റ് അനു വട്ടത്തറ, സെക്രട്ടറി ജോഷി ശാന്തി, വൈസ് പ്രസിഡന്റ് വി.എൻ. ബാബു, ക്ഷേത്രം രക്ഷാധികാരി കെ.കെ. വേലായുധൻ, വനിതാസംഘം പ്രസിഡന്റ് ശാന്ത മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.