പെരുമ്പാവൂർ: കുന്നത്തുനാട് എസ്.എൻ.ഡി.പി. യൂണിയനിൽ യൂണിയൻ ശാഖ ഭാരവാഹികളുടെയും, പോഷക സംഘടന ഭാരവാഹികളുടെയും മേഖല തല ഭാരവാഹികളുടെയും പ്രവർത്തക യോഗം നടന്നു. എസ്.എൻ.ഡി.പി. യോഗം കൗൺസിലർ ഷീബ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ചെയർമാൻ കെ.കെ കർണ്ണൻ അദ്ധ്യക്ഷനായിരുന്നു. കൺവീനർ സജിത് നാരായണൻ, കമ്മിറ്റിയംഗം എം.എ രാജു തുടങ്ങിയവർ സംസാരിച്ചു.