സെന്റ് തെരേസാസ് കോളേജ്: നന്ദിതബോസ് അനുസ്‌മരണം ഉദ്ഘാടനം സുപ്രീംകോടതി മുൻ ജഡ്ജി ജസ്‌റ്റിസ് സിറിയക് ജോസഫ് ഉച്ചയ്‌ക്ക് 1.30 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട് അസി.ഡയറക്‌ടർ വി.പ്രസാദിന്റെ പുസ്തകപ്രകാശനം നോവലിസ്‌റ്റ് സേതു വൈകിട്ട് ആറിന്

നെട്ടേപ്പാട് റോഡ് സത്സംഗമന്ദിരം: ചിന്മയമിഷന്റെ നേതൃത്വത്തിൽ വനിതകൾക്കായി തൈത്തിരിയോപനിഷദ് ക്ളാസ് രാവിലെ പത്തിന്

വെണ്ണല തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രം: ഉത്സവബലി ദർശനം രാവിലെ 11.30 ന്

പരമാര ഭവഗതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം: വിളക്കിനെഴുന്നള്ളിപ്പ് രാത്രി പത്തിന്

കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രം: താലപ്പൊലി മഹോത്സവം പതാക ഉയർത്തൽ രാവിലെ 10.30 ന്

പുന്നയ്‌ക്കൽ ഭഗവതി ക്ഷേത്രം: താലപ്പൊലി മഹോത്സവം. മേജർസെറ്റ് കഥകളി രാത്രി 9 ന്

ഇടപ്പള്ളി ദേവൻകുളങ്ങര ശ്രീഭദ്രാ ദേവിക്ഷേത്രം: താലപ്പൊലി മഹോത്സം വിവിധ കലാപരിപാടികൾ വൈകിട്ട് 6.45 ന്