road
നെടുമ്പാശേരി പഞ്ചായത്ത് 18- ാം വാർഡിലെ മരങ്ങാട് വായനശാല റോഡ് പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് 18- ാം വാർഡിൽ പഞ്ചായത്ത് വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മരങ്ങാട് വായനശാല റോഡ് പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ അംബിക പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. സോമശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സംഗീതാ സുരേന്ദ്രൻ, എൽദോ ഡേവിഡ്, ഡെന്നികൂരൻ, എം.കെ. പൗലോസ്, ടി.വി. നിഷാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.