പറവൂർ : കരൾ മാറ്റത്തിന് വിധേയമായവരുടെ ജീവിതത്തെക്കുറിച്ച് പഠനം ആവശ്യമാണെന്ന് കെ.എൻ.ഒ.എസ് സൗത്ത് സോൺ നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ് പറഞ്ഞു. അവയവദാന പ്രശ്നങ്ങളും പ്രതിസന്ധികളും എന്ന വിഷയത്തിൽ ലിവർ ഫൗണ്ടേഷൻ ഓഫ് കേരള (ലിഫോക്ക്) പറവൂരിൽ സംഘടിപ്പിച്ച സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ അവരുടെ ബന്ധുക്കൾ സ്വയമേവദാനം ചെയ്യുന്നതിനെതിരായി ചില കേന്ദ്രങ്ങളിൽ നിന്ന് ദുഷ്പ്രചരണം നടക്കുന്നുണ്ടെന്നും ഇത് അവയവങ്ങൾക്കായി കാത്തിരിക്കുന്ന നിരവധി രോഗികളെ ആശങ്കയിലാഴ്ത്തുന്നുണ്ടെന്നും സെമിനാറിൽ അഭിപ്രായമുയർന്നു. ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ കെ.ആർ. മനോജ് പാല അദ്ധ്യക്ഷത വഹിച്ചു.
അവയവമാറ്റ ശസ്ത്രക്രിയ വിദഗ്ദ്ധരായ ഡോ. മാത്യു ജേക്കബ്, ഡോ. ഷബീർ അലി എന്നിവർ വിശിഷ്ടാതിഥികളായി. എ.എസ്. നാരായണൻ നായർ, ബാബു കുരുവിള, അരവിന്ദൻ നെല്ലുവായ്, മനോജ് നന്ദഗോപാൽ തുടങ്ങിയവർ സംസാരിച്ചു.