തൃപ്പൂണിത്തുറ: കോഴിക്കോട് ഗുരുകുലം ആർട്സ് വില്ലേജും ആർ.കെ പൊറ്റശ്ശേരി ഫൗണ്ടേഷനും ചേർന്നു നൽകുന്ന ആർ.കെ പൊറ്റശ്ശേരി ചിത്രകല പുരസ്കാരം ബിനുരാജ് കലാപീഠത്തിന് ലഭിച്ചു. ചിത്രകാരനും ഡോക്യുമെൻററി സംവിധായകനുമായ ബിനുരാജ് ഉദയംപേരൂർ സ്വദേശിയാണ്. പതിനായിരം രൂപയും ശില്പവുമടങ്ങുന്ന പുരസ്കാരം മാർച്ചിൽ കോഴിക്കോട് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.