വൈപ്പിൻ: നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി എസ്. ശർമ്മ എം.എൽ.എ അവലോകനയോഗം വിളിച്ചുചേർത്തു. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുത്തു. കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങൾ സംബന്ധിച്ച് അതത് പഞ്ചായത്ത് പ്രസിഡന്റുമാർ വിശദീകരിച്ചു. വേനൽ കടുക്കുന്നതുമുന്നിൽക്കണ്ട് അടിയന്തരമായ ഇടപെടലുകൾ ജല അതോറിറ്റി സ്വീകരിക്കണമെന്നും വൈപ്പിൻ മേഖലയ്ക്ക് അനുവദിച്ചിട്ടുള്ള ശുദ്ധലം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇക്കാര്യങ്ങൾ ദിനംപ്രതി പരിശോധിച്ച് പഞ്ചായത്ത് തലത്തിൽ മോണിറ്ററിംഗ് നടത്തണമെന്നും നിർദ്ദേശിച്ചു.