വൈപ്പിൻ: 'വയോജനങ്ങൾക്ക് തണൽ' എന്ന സംഘടനയുടെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയും ജില്ലാ അന്ധതനിവാരണ സമിതിയും സംയുക്തമായി പള്ളിപ്പുറം ലിറ്റിൽ ഫ്ളവർ കോൺവെന്റിൽ നടത്തിയ സൗജന്യ നേത്രപരിശോധന തിമിരശസ്ത്രക്രിയാക്യാമ്പ് ഫാ. ഡോ.ജോൺസൺ പങ്കേത്ത് ഉദ്ഘാടനം ചെയ്തു. സംഘടനാ ചെയർമാൻ വി.എക്‌സ്. ബെനഡിക്ട് അദ്ധ്യക്ഷത വഹിച്ചു. ഷാജൻ തട്ടാരുപറമ്പിൽ, എ.ആർ. സുകു, വി.പി. സാബു, ഷൈൻപോൾ, മെയ്ബിൾ ബെന്നി, മേരി അംബ്രോസ് എന്നിവർ പ്രസംഗിച്ചു. മുന്നൂറിൽപരം രോഗികളെ പരിശോധിച്ചതിൽ അറുപതോളം രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയ നിശ്ചയിച്ചു. മാർച്ച് 16, 17 തീയതികളിൽ ആശുപത്രി വാഹനത്തിൽത്തന്നെ രോഗികളെ കൊണ്ടുപോയി ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിക്കും.