വൈപ്പിൻ: മില്ലിൽ മരം ഉരുപ്പടി അറുത്തുകൊണ്ടിരുന്ന തൊഴിലാളി ചീള് തലയിൽ തുളച്ചു കയറി മരിച്ചു. എടവനക്കാട് അണിയൽ കണക്കശ്ശേരി അമ്പിയുടെ മകൻ ആന്റണിയാണ് (53) മരിച്ചത്. കഴിഞ്ഞ 14ന് അണിയൽ ബാബു സോമില്ലിലാണ് അപകടം.. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരനിലയിൽ ചികിത്സയിലായിരുന്നു. മരച്ചീള് നെറ്റിയിലൂടെ തുളച്ചുകയറി തലയുടെ മറുവശത്തെത്തി. ഭാര്യ: ലീന. മക്കൾ: ആകാശ്, ആഷിഖ്.