ആദ്യം തിരുവനന്തപുരത്ത്
മേയിൽ കൊച്ചിയിൽ
കൊച്ചി: കടലിന്റെ മക്കൾക്ക് സംരക്ഷകരാകാൻ മറൈൻ ആംബുലൻസ് ഉടനെത്തും. മാർച്ചിൽ തിരുവനന്തപുരത്തും മേയിൽ കൊച്ചിയിലും പദ്ധതി പ്രാവർത്തികമാകും. മൂന്നാമത്തെ ആംബുലൻസ് കോഴിക്കാേട്ടേയ്‌ക്കാണ്. 108 മോഡൽ ആംബുലൻസിന്റെ സംവിധാനങ്ങളോടു കൂടിയ ബോട്ടുകളാണ് കടലിലും കായലിലും ഇനി സുരക്ഷയ്‌ക്കായി പായുക. ആംബുലൻസിന്റെ നിർമ്മാണം കൊച്ചി കപ്പൽശാലയിൽ പുരോഗമിക്കുകയാണ്.
അത്യാധുനീകം
22.5 മീറ്റർ നീളം
14 നോട്ടിക്കൽ മൈൽ വേഗതയിൽ പായാം
2 മെഡിക്കൽ ബെഡ്
മോർച്ചറി ഫ്രീസർ
റെഫ്രിജറേറ്റർ
മെഡിക്കൽ ലോക്കർ
നഴ്സിംഗ് റൂം
രണ്ട് പാരാമെഡിക്കൽ സ്‌റ്റാഫ്
2 രോഗികൾക്ക് കിടക്കാം
7 പേർക്ക് ഇരിക്കാൻ സൗകര്യം.
വില
1 എണ്ണത്തിന് 6.08 കോടി
3 എണ്ണത്തിന് 18.24 കോടി
രൂപകൽപ്പന: കൊച്ചി കപ്പൽശാല
സാങ്കേതിക സഹായം: സിഫ്‌ട്
സാമ്പത്തിക സഹായം
1എണ്ണത്തിന്റെ വിലയായ 6.08 കോടി ബി.പി.സി.എൽ നൽകും
പകുതി തുകയായ 3.04 കോടി കൊച്ചി കപ്പൽശാല നൽകും
ബാക്കി തുക: ഓഖി ദുരതിശ്വാസ നിധി, ഫിഷറീസിന്റെ പ്ളാൻ ഫണ്ട്
ലക്ഷ്യം
മത്സ്യതൊഴിലാളികളുടെ ജീവൻ കടലിൽ പൊലിയരുത്. അപകടത്തിൽപ്പെടുന്നവർക്ക് എത്രയും പെട്ടെന്ന് ആരോഗ്യ സുരക്ഷ ഉറപ്പാക്കും. ആംബുലൻസിൽ തന്നെ പ്രാഥമിക ചികിത്സ നൽകാനുള്ള സൗകര്യം. മറൈൻ പൊലീസുമായി സഹകരിച്ചായിരിക്കും ആംബുലൻസിന്റെ പ്രവർത്തനം.
പദ്ധതി വൈകില്ല
ആദ്യം ആംബുലൻ സ് മാർച്ചിൽ തന്നെ പുറത്തിറങ്ങും. പദ്ധതി ഒരിക്കലും വൈകില്ല. ആദ്യ ഘട്ടമെന്ന നിലയിലാണ് മൂന്ന് ആംബുലൻസുകൾ. പദ്ധതി വിപുലപ്പെടുത്തുമ്പോൾ കൂടുതൽ ആംബുലൻസുകളുണ്ടാകും.
താജുദ്ദീൻ
ഡെപ്യൂട്ടി ഡയറക്‌ടർ
ഫിഷറീസ് വകുപ്പ് (മറൈൻ)