മൂവാറ്റുപുഴ: പെരുമ്പല്ലൂർ കൈപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്രട്ടാതി മഹോത്സവം ഇന്ന് മുതൽ 29 വരെ ആഘോഷിക്കും. ഇന്ന് രാവിലെ 5.30ന് നട തുറക്കൽ, ഗണപതി ഹോമം, ഉഷ പൂജ, 10ന് ഉച്ച പൂജ, നട അടയ്ക്കൽ,വൈകിട്ട് 6ന് നട തുറക്കൽ, ദീപ കാഴ്ച, ദീപാരാധന,കളമെഴുത്തും പാട്ടും, അത്താഴ പൂജ, നട അടയ്ക്കൽ.പതിവ് പൂജകൾക്ക് പുറമെ,നാളെ രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 1.30ന് പ്രസാദ ഊട്ട്, വൈകിട്ട് 5ന് താലപ്പൊലി ഘോഷയാത്ര,രാത്രി 7ന് വിശേഷാൽ ദീപാരാധന, 8.15ന് മഹാ പ്രസാദ ഊട്ട് തുടർന്ന് മെഗാഷോ.29ന് രാവിലെ 10.30ന് കലംകരിക്കൽ വഴിപാട് .