ioc

കൊച്ചി: കല്യാൺ ജൂവലേഴ്‌സിൽ വിവാഹ സീസൺ പ്രത്യേക ഓഫറുകൾ. റേറ്റ് പ്രൊട്ടക്ഷൻ ഓഫറിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ ഉപയോക്താക്കളെ ബാധിക്കില്ല. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ബുക്ക് ചെയ്യാം.

ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം ഇളവും പോൾക്കി, അൺകട്ട്, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾക്ക് 15 ശതമാനം ഇളവും നേടാം.

ഉപയോക്താക്കൾക്ക് പരമാവധി ഗുണഫലങ്ങൾ നല്കുന്നതിനാണ് പരിശ്രമിക്കുന്നതെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.

എല്ലാ കല്യാൺ ആഭരണങ്ങളും ബി.ഐ.എസ് ഹാൾമാർക്ക് ചെയ്തവയാണ്. ആഭരണങ്ങളുടെ മൂല്യം ഉറപ്പാക്കുന്ന നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ഉപയോക്താക്കൾക്ക് മുടക്കുന്ന പണത്തിന് തക്കമൂല്യവും ഉറപ്പുനല്കുന്നു. ഇൻവോയ്സിൽ കാണിച്ചിരിക്കുന്ന ശുദ്ധത, കൈമാറ്റം ചെയ്യമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. ബ്രാൻഡ് ഷോറൂമുകളിൽനിന്ന് സ്വർണാഭരണങ്ങളുടെ മെയിന്റനൻസ് എക്കാലത്തും സൗജന്യമായും ലഭിക്കും.

റൂപേ, മാസ്റ്റർ കാർഡ് ഉപയോക്താക്കൾക്ക് അധിക ഇളവുകളും സ്വന്തമാക്കാം. കല്യാണിന്റെ ആഭരണശേഖരങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയാൻ www.kalyanjewellers.net