ioc

കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളുടെ വില്പനശൃംഖല വിപുലീകരിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) കേരളത്തി

ൽ 500 കോടി രൂപ നിക്ഷേപിക്കും. പുതുവൈപ്പിലെ പാചകവാതക (എൽ.പി.ജി) ഇറക്കുമതി ടെർമിനൽ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനും ശ്രമം ആരംഭിച്ചു.

സംസ്ഥാനത്ത് 884 സ്ഥലങ്ങളിൽ പുതിയ പമ്പുകൾ സ്ഥാപിക്കാനാണ് നിക്ഷേപമെന്ന് ഐ.ഒ.സി കേരള മേധാവിയും ചീഫ് ജനറൽ മാനേജരുമായ വി.സി. അശോകൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 513 സ്ഥലങ്ങൾ തിരഞ്ഞെടുത്തു. 23 പമ്പുകൾ തുറന്നു. അടുത്ത മാസം 25 എണ്ണം തുറക്കും.

തിരുവനന്തപുരത്ത് പൂജപ്പുര, തൃശൂരിലെ വിയ്യൂർ, കണ്ണൂർ, കാസർകോട്ടെ ചീമേനി ജയിൽ വളപ്പുകളിൽ ജയിൽ വകുപ്പുമായി ചേർന്ന് പമ്പുകൾ തുറക്കും.

സംസ്ഥാനത്തെ എൽ.പി.ജി വിപണിയിൽ 48 ശതമാനം ഐ.ഒ.സിയുടെ വിഹിതമാണ്. 421 മെട്രിക് ടണ്ണാണ് പ്രതിവർഷ വില്പന. ഈവർഷം 500 മെട്രിക് ടണ്ണായി വർദ്ധിക്കും. 337 എൽ.പി.ജി ഡീലർമാരും 51.8 ലക്ഷം ഉപഭോക്താക്കളുമുണ്ട്.

കൊച്ചി പുതുവൈപ്പിലെ എൽ.പി.ജി ഇറക്കുമതി ടെർമിനലിന്റെ പുനരാരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ്. നിശ്ചിത സമയത്ത് പദ്ധതി പൂർത്തിയാക്കും. കൊച്ചി സേലം - പൈപ്പ് ലൈനിൽ കെ.ആർ.എൽ - ഉദയംപേരൂർ പൂർത്തിയായി.

# പെട്രോളിയം മേഖലയുടെവളർച്ച

ദേശീയ തലത്തിൽ 7 ശതമാനം

കേരളത്തിൽ 6.2 ശതമാനം

വിമാന ഇന്ധനം 17.4 ശതമാനം

പെട്രോൾ 9.4 ശതമാനം,

എൽ പി ജി 5.7 ശതമാനം,

ഡീസൽ 2.2 ശതമാനം

ചീഫ് ജനറൽ മാനേജർ സി.എൻ രാജേന്ദ്രകുമാർ, ചീഫ് ജനറൽ മാനേജർ എസ്. ധനപാണ്ട്യൻ, ജനറൽ മാനേജർ പി.കെ രാജേന്ദ്രൻ, ഡെപ്യൂട്ടി ജനറൽ മാനേജർ ബി.ആർ.യു നായർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

# സി.എൻ.ജി തിരുവനന്തപുരത്തും തൃശൂരും

പരിസ്ഥിതിസൗഹൃദവും ചെലവ് കുറഞ്ഞതുമായി സി.എൻ.ജി തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ അടുത്തമാസം ലഭ്യമാക്കും. 2022 അവസാനം കേരളത്തിൽ 200 സി.എൻ.ജി സ്റ്റേഷനുകളായി വർദ്ധിപ്പിക്കും. ആറു സ്റ്റേഷനുകളാണ് ഇപ്പോഴുള്ളത്.

തിരുവനന്തപുരം ആനയറയിലെ ഇന്റഗ്രേറ്റഡ് ഫ്യുവൽ കോംപ്ലക്‌സിൽ എൽ.എൻ.ജി സംഭരണം, ഉത്പാദനം, വിതരണം, പെട്രോൾ ഡീസൽ, ലൂബ്‌സ്, സി.എൻ.ജി എന്നിവ ലഭ്യമാണ്. കെ.എസ്.ആർ.ടി.സി ബസുകൾക്ക് പമ്പും വൈദ്യുതി ചാർജിംഗ് സ്റ്റേഷനുമുണ്ട്.