പറവൂർ : സംസ്ഥാന ശുചിത്വമിഷൻ നടപ്പിലാക്കുന്ന കളക്ടേഴ്സ് കോളേജ് പദ്ധതി മാല്യങ്കര എസ്.എൻ.എം കോളേജിൽ തുടങ്ങി. ജില്ലാ അസി. കളക്ടർ എം.എസ്. മാധവിക്കുട്ടി നിർവഹിച്ചു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരത്തോടെ ബോട്ടണി വിഭാഗത്തിൽ പ്രവർത്തനം ആരംഭിച്ച വാട്ടർ അനാലിസിസ് ലാബിന്റെ ഉദ്ഘാടനം എം.ജി. യൂണിവേഴ്സിറ്റി കൺട്രോളർ ഒഫ് എക്സാമിനേഷൻ ക്യാപ്ടൻ ഡോ. സി.എം. ശ്രീജിത്തും നിർവഹിച്ചു. എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ബി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. എ.ജി. ഭുവനേശ്വരി, മാനേജർ എം.ആർ. ബോസ്, അസി. ഡെവലപ്മെന്റ് കമ്മീഷണറും ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്ററുമായ പി.എച്ച്. ഷൈനി, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, പി.ടി.എ വൈസ് പ്രസിഡന്റ് കെ.ആർ. ജയപ്രസാദ്, അസി. പ്രൊഫ. പ്രിയ എസ്. നായർ തുടങ്ങിയവർ സംസാരിച്ചു.