muttakozhi-
കരുമാല്ലൂരിൽ വനിതാഘടക പദ്ധതിയുടെ ഭാഗമായി മുട്ടക്കോഴി വിതരണം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.എം. അലി ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : വനിതാഘടക പദ്ധതിയുടെ ഭാഗമായി കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് ധനസഹായത്തോടെ സ്ത്രീകൾക്ക് മുട്ടക്കോഴി വിതരണം ചെയ്തു. അൻപത് ശതമാനം സബ്സിഡി നിരക്കിൽ ഒരു കുടുംബത്തിന് എട്ട് കോഴികളെ വീതമാണ് നൽകിയത്. സ്ത്രീകൾക്ക് സ്വന്തമായി സാമ്പത്തികവരുമാനം ലഭിക്കുകയാണ് ലക്ഷ്യം. മാഞ്ഞാലി എസ്.എൻ.ഡി.പി പരിസരസരത്തു നടന്ന വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.എം. അലി നിർവഹിച്ചു. ഡോ. അജിത്ത് അദ്ധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ ബിന്ദു ഗോപി, സുബ്രഹ്മണ്യൻ, കദീജാബീവി, സാജിത ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു.