പറവൂർ : കൈതാരം മണമ്മൽ മഠപതി ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം നാളെ (ബുധൻ) നടക്കും. ഇന്ന് രാവിലെ വിശേഷാൽപൂജ, വൈകിട്ട് ഗാനമേള, ഭഗവതിസേവ, നാളെ രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, വിശേഷാൽപൂജ, ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകിട്ട് താലം എഴുന്നള്ളിപ്പ്, തിരുവാതിരകളി, രാത്രി പന്ത്രണ്ടിന് മഹാഗുരുതിയോടെ സമാപിക്കും.