കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ഇലക്ട്രോണിക്‌സ് വകുപ്പ് 'റേഡിയോ ഫ്രീക്വൻസി ആശയവിനിമയത്തിലെ പരിധികളും സർക്യൂട്ട് രൂപകൽപ്പനയും' എന്ന വിഷയത്തിൽ ഒരാഴ്ചത്തെ സാങ്കേതിക ശിൽപ്പശാല നടത്തും. 27 മുതൽ മാർച്ച് 4 വരെ ഇലക്ട്രോണിക്‌സ് വകുപ്പിലാണ് ശിൽപ്പശാല. ഫെബ്രുവരി 21 വരെ രജിസ്റ്റർ ചെയ്യാം.