പറവൂർ : ചെറിയപല്ലംതുരുത്ത് തൃക്കേപ്പറമ്പ് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം ഇന്ന് നടക്കും. രാവിലെ അഞ്ചരയ്ക്ക് ഗണപതിഹവനം, എട്ടിന് ദേവിയുടെ തിടമ്പേറ്റുന്ന ഗജവീരന് സ്വീകരണം, പത്തിന് ദേവീമാഹാത്മ്യ പാരായണം, പതിനൊന്നിന് അമൃതഭോജനം, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, സ്പെഷ്യൽ നാദസ്വരം, പാണ്ടിമേളം, ആറരയ്ക്ക് ദീപാലങ്കാരവും ദീപക്കാഴ്ചയും രാത്രി ഒമ്പത് കരിമരുന്നുപ്രയോഗം തുടർന്ന് തായമ്പക, പത്തിന് കുറത്തിയാട്ടം, പന്ത്രണ്ടിന് വിളക്കിനെഴുന്നള്ളിപ്പും താലപ്പൊലിയും. നാളെ വൈകിട്ട് ഏഴിന് ഗുരുതി, 27ന് രാവിലെ ഏഴിന് നവകം, പഞ്ചഗവ്യം.