പറവൂർ : ഹിന്ദുഐക്യവേദി പെരുവാരം ചെറുവല്യാകുളങ്ങര സ്ഥാനീയസമിതി രൂപീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ. സതീശബാബു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ സമിതി പ്രസിഡന്റ് കെ.കെ. ഗോപി അദ്ധ്യക്ഷത വഹിച്ചു. പത്മജ രവീന്ദ്രൻ, കെ.ആർ. മോഹനൻ, കാശിമഠം കാശിനാഥൻ, കെ.ആർ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി. രാജഗോപാൽ (പ്രസി‌ഡന്റ്), ശ്രീകുമാരി (വൈസ് പ്രസിഡന്റ്), അനിൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.