laibrary-council-
ഗ്രന്ഥശാല സംഘം പ്ളാറ്റിനം ജൂബിലി ആഘോഷം പറവൂരിൽ നേവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : പറവൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാസംഘം പ്ലാറ്റിനംജൂബിലി സമ്മേളനം നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ഡി. രാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ വിഷയമവതരിപ്പിച്ചു. സമാപന സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് അജിത്ത്കുമാർ ഗോതുരുത്ത് അദ്ധ്യക്ഷത വഹിച്ചു.

മുതിർന്ന ലൈബ്രറി പ്രവർത്തകരെ എസ്. രമേശൻ ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ആർ. രഘു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി, ജോയിന്റ് സെക്രട്ടറി വി.ജി. ജോഷി, പി.ഒ. സുരേന്ദ്രൻ, വി.ജി. ത്യാഗരാജൻ തുടങ്ങിയവർ സംസാരിച്ചു.