പറവൂർ : പ്രവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ പെരുവാരത്ത് ആരംഭിച്ച പി.കെ.എ ടൂർസ് ആൻഡ് ട്രാവൽസ് ഇൻക്യൂബേഷൻ സെന്റർ സേവാഭാരതി കേരള പ്രദേശ് രക്ഷാധികാരി എസ്. ദിവാകരൻപിള്ള ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പറവൂർ നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.എസ് താലൂക്ക് പ്രസിഡന്റ് വി.കെ. വേണു, സെക്രട്ടറി സൂരജ്, വേണുഗോപാൽ, വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.