പറവൂർ : ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പറവൂർ കാളികുളങ്ങര ക്ഷേത്രത്തിൽ വലിയവിളക്ക് ഇന്ന് നടക്കും. രാവിലെ ഏഴിന് ദേവീഭാഗവത പാരായണം, പതിനൊന്നരയ്ക്ക് പ്രസാദഊട്ട്, പന്ത്രണ്ടിന് വെളങ്ങനാട്ട് പറ, വൈകിട്ട് ആറിന് സാംസ്കാരിക സമ്മേളനം. രാത്രി ഒമ്പതിന് കെടാമംഗലം - നന്ത്യാട്ടുകുന്നം കുടുംബസമാജത്തിന്റെ പടയണി, ഒമ്പതരയ്ക്ക് ഭക്തിഗാനലയം, പന്ത്രണ്ടരയ്ക്ക് ഇളനീരാട്ടും വിശേഷാൽപൂജയും, ഒന്നിന് പുറത്തേക്കെഴുന്നള്ളിപ്പും താലവും, പുലർച്ചെ മൂന്നിന് വലിയവിളക്ക് എഴുന്നള്ളിപ്പ്. നാലരയ്ക്ക് ഗുരുതി, കൊടിയിറക്കലിനു ശേഷം നടയടക്കും.