കൊച്ചി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ജോയിന്റ് ഡയറക്ടറായി രശ്മി റോജ തുഷാരനായർ ചുമതലയേറ്റു. തിരുവനന്തപുരം ദൂരദർശനിൽ ജോയിന്റ് ഡയറക്ടറായിരുന്നു. ആറു വർഷക്കാലത്തിലധികം തിരുവനന്തപുരം ദൂരദർശന്റെ പ്രാദേശിക വാർത്താവിഭാഗം മേധാവിയായിരുന്നു. 2009 ബാച്ചിലെ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥയാണ്.