പിറവം: പൊതു വിദ്യാലയങ്ങളിലെ മാറ്റങ്ങളുടെ തെളിവുകളും , കുട്ടികളുടെ പഠന മികവുകളും പൊതുജനമധ്യത്തിൽ അവതരിപ്പിക്കുന്ന പഠനോത്സവ പരിപാടിയായ അരങ്ങ് - 2020 ഇന്ന് പിറമാടം ഗവ.യു.പി സ്കൂളിൽ നടക്കും. സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോർജ് ഉദ്ഘാടനം ചെയ്യും.
ഇന്നലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന വിളംബര ജാഥകൾക്ക് നാട്ടുകാരും രക്ഷിതാക്കളും പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോർജ്, അംഗങ്ങളായ സാജു ജോർജ്, ജിജോ കെ.മാണി, സെക്രട്ടറി കെ.കെ.അന്ത്രു ,ജീവനക്കാർ എന്നിവർ സ്വീകരണം നൽകി.