pinapple-
പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള പൈനാപ്പിൾ ഫെസ്റ്റ് 2020 വാഴക്കുളത്ത് മന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കാർഷിക മേഖല കൂടുതൽ ഊർജ്ജ സ്വലമാകുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. വാഴക്കുളത്ത് പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പൈനാപ്പിൾ ഫെസ്റ്റ് 2020 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തോട്ടവിളകളുടെ നിർവചനത്തിൽ പഴ വർഗങ്ങളും ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. കയറ്റുമതി ചെയ്യേണ്ട സംസ്ഥാന പഴ വർഗങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് പൈനാപ്പിളിനെ ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. കയറ്റുമതി അധിഷ്ഠിതമായ മാനദണ്ഡം പാലിച്ച് ഉത്പാദനം നടത്തുന്നതിന് കർഷകർ തയാറാകണം.ചരക്കു നീക്കത്തിന് സബ്‌സിഡി അനുവദിക്കണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.എൽദോ ഏബ്രഹാം എം.എൽ.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൈനാപ്പിൾ ശ്രീ അവാർഡ് നേടിയ ഷാജി ജോർജ് പുളിയ്ക്കലിന് മന്ത്രി പുരസ്‌കാരം നൽകി.

പി.ജെ. ജോസഫ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. പൈനാപ്പിൾ പാചക മത്സരം, വിള മത്സരം എന്നിവയിലെ ജേതാക്കൾക്കുള്ള പുരസ്‌കാര വിതരണവും അദ്ദേഹം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്,മുൻ എംഎൽഎ മാരായ ജോണി നെല്ലൂർ, ജോസഫ് വാഴയ്ക്കൻ, ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി,പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.ജെ.ജോർജ്, റെബി ജോസ്,ഷീന സണ്ണി, മൂവാറ്റുപുഴ എ.ഡി.എ. റ്റാനി തോമസ്,നടുക്കര പൈനാപ്പിൾ കമ്പനി ചെയർമാൻ ഇ.കെ.ശിവൻ, ഇൻഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട്, ഇ.കെ.സുരേഷ്, ടോമി തന്നിട്ടാമാക്കൽ, വി.കെ.മധു, തോമസ് വർഗീസ്, കെ.വി.ജോൺ, ജോളി പൈയ്ക്കാട്ട്, ജോണി മെതിപ്പാറ, പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് തോട്ടുമാരിക്കൽ, വൈസ് പ്രസിഡന്റ് വി.പി. ആന്റണി, സെക്രട്ടറി ജോജോ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു നടന്ന കാർഷിക സെമിനാർ മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. പൈനാപ്പിൾ വിഭവങ്ങൾ എന്ന വിഷയത്തിൽ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ. കെ.ടി. സുമൻ ക്ലാസ് നയിച്ചു.