അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ മലയാള ഐക്യവേദി ജില്ലാ കമ്മിറ്റിയുടേയും അങ്കമാലി ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെയും സഹകരണത്തോടെ ലോകമാതൃഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ഭാഷാ സെമിനാർ സംഘടിപ്പിക്കുന്നു. നാളെ (ബുധൻ) രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്യും. റൈറ്റേഴ്‌സ് ഫോറം ഡയറക്ടർ ടോം ജോസ് അദ്ധ്യക്ഷത വഹിക്കും. മലയാള ഐക്യവേദി സംസ്ഥാന കൺവീനർ എ.പി. അശ്വനി മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ, സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം.വർഗീസ്, മലയാള ഐക്യവേദി ജില്ലാ കമ്മിറ്റി സെക്രട്ടറി പി.വി. രമേശൻ എന്നിവർ പ്രസംഗിക്കും. മാതൃഭാഷാ ക്വിസ് മത്സരവും ഇതോടനുബന്ധിച്ച് നടത്തുമെന്ന് കൺവീനർ ടി.എം. വർഗീസ് അറിയിച്ചു.