ചോറ്റാനിക്കര: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് 2020-21 വർഷത്തെ വാർഷിക പദ്ധതി രൂപീകരണം വികസന സെമിനാർ ഇന്നലെ ഗ്രാമപഞ്ചായത്ത് ഇന്ദിരാ പ്രിയദർശിനി ജന്മശതാബ്ദി ഹാളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യൻ കൊള്ളിനാലിനാൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി സൈമൺ അദ്ധ്യക്ഷത വഹിച്ചു.
ചർച്ചയിലൂട സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികളുടെ അന്തിമ രേഖയ്ക്ക് രൂപം നൽകി. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.കെ ബാലകൃഷ്ണൻ. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റിചെയർമാൻ ജോർജ് മാണി പട്ടച്ചേരിൽ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്‌സൺ ശാന്ത മോഹനൻ , പഞ്ചായത്തംഗങ്ങളായ ബിനോയ് ഹരിദാസ് , ലീല ജോയി മങ്കിടിയിൽ, ഒ എ മണി, ഷീജ സുബി, വി കെ വേണു , നിജി ബിജു, മരിയൻ വർഗീസ്, ജോളി ജോർജ് , സാനി ജോർജ് പീച്ചനാട്ട്, ജെയിംസ് താഴൂരത്ത് , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ രാജേന്ദ്രബാബു,സിഡിഎസ് ചെയർപേഴ്‌സൺ മേരി മത്തായി എന്നിവർ പങ്കെടുത്തു.